തിരുവനന്തപുരത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന നടത്തും; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു. ഇന്നത്തെ 222ല്‍ 100 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്ത 16. ജില്ലയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കും. നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.

എംഎല്‍എ ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. പൊതുവില്‍ വേണ്ട കരുതലിനെ സൂചിപ്പിക്കുന്നതാണിത്. കഴിഞ്ഞ ദിവസം ചാല മാര്‍ക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഗൗരവമായി കണ്ട് മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. തീരദേശത്തടക്കം കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മല്‍സ്യബന്ധന നിരോധനം ജൂലൈ 29 വരെ നീട്ടി.

കൊല്ലത്ത് 106ല്‍ പുറത്ത് നിന്ന് വന്നത് രണ്ട് പേര്‍ മാത്രം. 94 പേര്‍ സമ്പര്‍ക്കം. ഉറവിടമറിയാത്തത് 9 കേസുകളാണ്. രോഗവ്യാപന സാധ്യതയുള്ള കിഴക്കന്‍ മേഖല, തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കും. ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ വ്യാപാരികളായ പത്തനംതിട്ട തിരുവല്ല സ്വദേശികളായ നാല് പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായി. ഇതിനെത്തുടര്‍ന്ന് തിരുവല്ല നഗരസഭ പരിധി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

ആലപ്പുഴയില്‍ 82ല്‍ 40 സമ്പര്‍ക്കം. വണ്ടാനം ഗവ. ഡിഡി കോളേജില്‍ ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 9 ഡോക്ടര്‍മാരും 15 ജീവനക്കാരും ക്വാറന്റീനിലായി. ചേര്‍ത്തലയുടെ തീരപ്രദേശത്ത് വ്യാപകമായി ആന്റിജന്‍ ടെസ്റ്റ് നടത്തിവരുന്നു.

കൊവിഡ് പോസിറ്റീവായ 65വയസിനു മുകളില്‍ പ്രായമുള്ളവരെ പ്രത്യേകമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇവര്‍ക്ക് റിവേഴ്‌സ് ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ ചേര്‍ത്തല എസ് എന്‍ കോളേജ് സെന്റ് മൈക്കിള്‍സ് കോളേജ് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും. ആലപ്പുഴ ജില്ലയില്‍ മൈക്രോഫിനാന്‍സ്, ധനകാര്യസ്ഥാപനങ്ങള്‍, ചിട്ടിക്കമ്പനികള്‍ തുടങ്ങിയവയുടെ പണപ്പിരിവ് വിലക്കി. കടല്‍ത്തീര പ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള വിലക്ക് ജൂലൈ 29 വരെ നീട്ടി.

കോട്ടയം ജില്ലയില്‍ പാറത്തോട് ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി തിരുവാര്‍പ്പ് കുമരകം മാര്‍ക്കറ്റുകളിലും ആന്റിജന്‍ പരിശോധന നടന്നുവരുന്നു.

എറണാകുളത്ത് 100 പോസിറ്റീവ് അതിൽ 94 പേർക്കും സമ്പർക്കത്തിലൂടെ രോ​ഗം ഉണ്ടായി. രോ​ഗവ്യാപനം രൂക്ഷമായ ആലുവ കീഴ്മാട് ക്ലസ്റ്ററിൽ സനമ്പൂർണ്ണ ലോക്കഡൗൺ ഏർപ്പെടുത്തി. 3 കോൺവെന്റുകളിൽ രോ​ഗം സ്ഥിരീകരിച്ചതിനാൽ ആശ്രമങ്ങൾ, മഠങ്ങൾ പ്രായമായ ആളുകൾ താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പല മഠങ്ങളിലും അതുപോലുള്ള ആശ്രമങ്ങളിലും പ്രായമായവരുണ്ട്. അവരെ സന്ദർശിക്കാനെടത്തുന്നവർ രോ​ഗവാഹകരാണെങ്കിൽ വലിയ ആപത്തുണ്ടാകും. ചെല്ലുന്നവർ സ്വയം രോ​ഗമില്ലെന്ന് സങ്കൽപ്പിച്ചാണ് പോകുന്നത്. അത്തരം സന്ദർശനങ്ങൾ തിരിച്ചറിവോടെ ഒഴിവാക്കണം. അല്ലെങ്കിൽ തനിക്ക് രോ​ഗങ്ങളില്ലെന്ന് ഉറച്ച് ബോധ്യമാക്കണം.

കീഴ്മാട് അയ്യംപള്ളി തൃക്കാക്കര കോൺവെൻ‌റുകളിൽ രോ​ഗവ്യാപനം കണ്ടെത്താൻ പരിശോധന നടത്തി. ഇത്തരം കേന്ദ്രങ്ങൾ ക്ലോസ്ഡ് സെന്ററുകളാക്കിയാണ് പരിശോധന. തീരദേശ മേഖലയായ ചെല്ലാനം ക്ലസ്റ്ററിനോട് ചേർന്ന് കിടക്കുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി കോർപ്പറേഷൻ ഡിവിഷനുകളിൽ രോ​ഗ വ്യാപന സൂചനകളുണ്ട്. ഈ മേഖലകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

തൃശ്ശൂരിൽ കഴിഞ്ഞ ദിവസം നടത്തിയ 1118 പരിശോധനകളിൽ 20 പോസിറ്റീവ് റിപ്പോർട്ട്. 5 തദ്ദേശസ്ഥാപന പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണായി. 33 തദ്ദേശസ്ഥാപനങ്ങളിൽ കണ്ടെയിൻമെന്റ് സോണുകൾ നിലവിലുണ്ട്. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ മത്സ്യവിപണനത്തിനായി തൃശ്ശൂർ ജില്ലയിലേക്ക് എത്തുന്നത് നിരോധിച്ചു.

പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും 23 പേർക്കും ഒറ്റപ്പാലത്തും പെരുമാട്ടിയിലും 2 പേർക്കു വീതവും ആന്റിജൻ ടെസ്റ്റിലൂടെ രോ​ഗം സ്ഥിരീകരിച്ചു.

മലപ്പുറത്ത് കൊണ്ടോട്ടി നിലമ്പൂർ എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റിലൂടെ കൂടുതൽ പേർക്ക് ഇന്നലെ രോ​ഗമുണ്ടായി. വല്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

കോഴിക്കോട് കോർപ്പറേഷനിലെ 20 വാർഡുകൾ കണ്ടെയിൻമെൻര് സോണുകലാണ്. വടകര മുൻസിപ്പാലിറ്റിയും പുറമേരി, ഏറാമല, എടതച്ചേരി, നാദാപുരം, തൂണേരി. മണിയൂർ വില്യാപ്പള്ളി ,ചെക്കിയാട്, ആയഞ്ചേരി, വാണിമേൽ, അഴിയൂർ പെരുമണ്ണ പഞ്ചായത്തുകളും കണ്ടെയിൻമെന്റ് സോണുകളായി പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കോഴിക്കോട് സെൻട്രൽ മാർക്കറ്റ് അടച്ചിട്ടു. സമ്പർക്കവ്യാപനം തടയുന്നതിനായി ബേപ്പൂർ മാർക്കറ്റ് മൂന്നുദിവസത്തേക്ക് അടച്ചു. പാളയം പച്ചക്കറി മാർക്കറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

കണ്ണൂർ ജില്ലയിൽ ആറ് ടെസ്റ്ററുകൾ നിലവിലുണ്ട്. ഏഴ് ആരോ​ഗ്യപ്രവർത്തകർക്കു രോ​ഗബാധയുണ്ടായ കണ്ണൂർ ​ഗവ മെഡിക്കൽ കോളേജ് , യുപി സ്കൂളിലെ 5 അധ്യാപകർക്കു രോ​ഗബാധയുണ്ടായ കടവത്തൂർ , ഒരു കുടുംബത്തിലെ അം​ഗങ്ങൾക്ക് സമ്പർക്കത്തിലൂടെ രോ​ഗബാധയുണ്ടായ കുന്നോത്തപറമ്പ് ഇവയെല്ലാം ക്ലസ്റ്ററുകളായിട്ടുണ്ട്.

കാസർകോട് ജില്ലയുടെ വടക്കൻ മേഖലകളിൽ സമ്പർക്ക കേസുകൾ വർധിച്ചു വരികയാണ്. കാസർകോട് മാർക്കറ്റ്, ചെർക്കള, ഫ്യൂണറൽ, മം​ഗൽപാടി വാർഡ് 3 ഹൊസങ്കടി ലാബ് എന്നിവ പുതിയ ക്ലസ്റ്ററുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News