അടുത്ത ആഴ്ചകള്‍ അതീവ പ്രധാനം; കൂടുതല്‍ ജാഗ്രത പാലിക്കണം; അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക

തിരുവനന്തപുരം: അടുത്ത ചില ആഴ്ചകള്‍ അതീവ പ്രധാനമാണെന്നും ഇപ്പോള്‍ നാം കാണിക്കുന്ന ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

അതായത്, നാം തന്നെയാണ് നമ്മുടെ ഭാവി ഏത് തരത്തിലാണെന്ന് നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക എന്നതൊരു നിഷ്ടയാക്കണം. സന്നദ്ധ സേവനം ചെയ്യാന്‍ കഴിയുന്നവരെല്ലാം സമൂഹത്തിന്റെയാകെ ആരോഗ്യം ഉറപ്പുവരുത്താനായി മുന്നിട്ടിറങ്ങണം. അതിജീവനത്തിന്റെ ജനകീയ മാതൃക തന്നെ നാം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കൊവിഡിനെതിരായ അതിജീവനം നാം രചിക്കേണ്ടതും ആ ജനകീയ മാതൃകയില്‍ ഊന്നിയാണ്. അതില്‍ പങ്കാളികളാകണമെന്നും ക്രിയാത്മകമായ ഇടപെടല്‍ നടത്തണമെന്നും എല്ലാവരോടുമായി അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here