കൊവിഡ് വ്യാപനം; മഠങ്ങള്‍, ആശ്രമം, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ അതീവജാഗ്രത

തിരുവനന്തപുരം: മൂന്ന് കോണ്‍വെന്റുകളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഠങ്ങള്‍, ആശ്രമം, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മഠങ്ങളിലും ആശ്രമങ്ങളിലും ധാരാളം പ്രായമായവരുണ്ട്. അവരെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ രോഗവാഹകരാണെങ്കില്‍ പ്രായമായവര്‍ക്ക് വലിയ ആപത്തുണ്ടാകും.

കഴിവതും ഇത്തരം സ്ഥലങ്ങളില്‍ സന്ദര്‍ശം ഒഴിവാക്കണം. ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ശനമാണെങ്കില്‍ രോഗമില്ലെന്ന് ഉറപ്പുവരുത്തിയാകാണം യാത്രയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കീഴ്മാട്, പയ്യംപള്ളി, തൃക്കാക്കര കോണ്‍വെന്റുകളില്‍ രോഗബാധ കണ്ടെത്തുന്നതിനായി പരിശോധന നടത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ ക്ലോസ്ഡ് ക്ലസ്റ്റര്‍ ആക്കിയാണ് പ്രതിരോധ നടപടികള്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News