വീടുകളില്‍ ചെന്ന് സൗഹൃദം പുലര്‍ത്തേണ്ട സമയമല്ലിത്; ജനങ്ങളുമായി അകലം പാലിക്കാതെ ജനപ്രതിനിധികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവകരമായി കാണുന്നുവെന്നും സുരക്ഷാ മുന്‍കരുതലില്‍ വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊതുചടങ്ങുകളിലും മറ്റും അകലം പാലിക്കാതെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്നത് കണ്ടു. ഒരു കുട്ടിയുടെ മുഖത്ത് ഒരു ജനപ്രതിനിധി തൊട്ടുനില്‍ക്കുന്ന ചിത്രം കണ്ടു. റിവേഴ്സ് ക്വാറന്റീനില്‍ കഴിയേണ്ട വയോജനങ്ങളുടെ തൊട്ടടുത്ത് ഇരുന്ന് കുശലം പറയുന്ന ദൃശ്യവും കണ്ടു. വീടുകളില്‍ ചെന്ന് ചടങ്ങില്‍ പങ്കെടുത്ത് സൗഹൃദം പുലര്‍ത്തേണ്ട സമയമല്ലിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News