എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തത് മണിക്കൂറുകള്‍; ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തു. പേരൂര്‍കട പൊലീസ് ക്ലബില്‍ വച്ച് നടന്ന ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു.

നേരത്തേ ശിവശങ്കറിനെ കസ്റ്റംസ് ഒമ്പതുമണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. സ്വപ്‌ന, സരിത്ത്, സന്ദീപ് തുടങ്ങിയ പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സി അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കാണ് കേസില്‍ എന്‍ഐഎയുടെ നടപടി.

നാല് മണിയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കര് പേരൂര്‍ക്കടയിലെ പൊലീസ് ക്ലബിലേക്ക് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News