കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം; സമ്പൂര്‍ണ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും.

സംസ്ഥാനത്ത് രോഗബാധ തീവ്രമാകുന്ന സാഹചര്യത്തില്‍ ചേരുന്ന യോഗത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനമുണ്ടാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാനായി ചേരുന്ന രണ്ടാമത്തെ സര്‍വകക്ഷി യോഗമാണ് ഇന്ന് ചേരുന്നത്. യോഗം വൈകിട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചേരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News