ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും; തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ എന്‍ഐഎ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കറിനോട് കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

പേരൂര്‍ക്കട പൊലീസ് ക്ലബ്ബില്‍ അഞ്ചു മണിക്കൂറോളം ചോദ്യംചെയ്തശേഷം ഇന്നലെ രാത്രി ഒമ്പതരയോടെ ശിവശങ്കറിനെ വിട്ടയച്ചിരുന്നു.

പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധമാണ് എന്‍ഐഎ പരിശോധിക്കുന്നത്. പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പ്രതികളുടെ വീട്ടില്‍ നിന്നു റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യംചെയ്യല്‍.

കേസില്‍ നേരത്തേ കസ്റ്റംസ് ഒന്‍പതു മണിക്കൂറിലധികം ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News