രാജ്യത്ത് ദിനം പ്രതി അരലക്ഷം രോഗികള്‍; മരണസംഖ്യ 30,601

ആശങ്ക പടര്‍ത്തി രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്. 49310 പേര്‍ക്ക് രാജ്യത്ത് പുതിയതായി കോവിഡ് ബാധിച്ചു. മരണം 30, 601 ആയി.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള അമേരിക്കയ്ക്കും, ബ്രസിലിനും തുല്യമായ പ്രതിദിന വര്ധനവിലേക്കാണ് ഇന്ത്യയും കടക്കുന്നത്.

ദിനം പ്രതി അരലക്ഷം രോഗികള്‍. അമേരിക്കയില്‍ 66000യിരവും ബ്രസിലില്‍ 60000യിരവുമാണ് പ്രതിദിന രോഗികള്‍. ഇന്നലെ മാത്രം ഇന്ത്യയില്‍ 49310 പേരില്‍ രോഗം കണ്ടെത്തി. 740 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 30, 601 ആയി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് വന്‍ വ്യാപനം. ആന്ധ്രാ പ്രദേശില്‍ 7998 പേര്‍ക്ക് ഒറ്റദിവസത്തിനുള്ളില്‍ രോഗം പടര്‍ന്നു. തമിഴ്‌നാട്ടില്‍ 6472 പേരിലും കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരം കടന്ന് 5030 ലെത്തി. ഇതില്‍ 2207 രോഗികള്‍ ബാംഗ്ലൂരില്‍ നിന്നാണ്.

തെലങ്കാനയില്‍ രോഗ ഉറവിടം കണ്ടെത്താനാകാതെ നിരവധി രോഗികള്‍. കോവിഡ് സാമൂഹ്യ വ്യാപനം നടന്നു കഴിഞ്ഞതായി തെലങ്കാന ആരോഗ്യ വകുപ്പ് സമ്മതിച്ചു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രോഗ വ്യാപനം നിയന്ത്രണ വിധേയമല്ല. യു പി, ബീഹാര്‍ ഗുജറാത്ത് സംസ്ഥാനങ്ങളിലും രോഗം ഭീഷണി പടര്‍ത്തി വ്യാപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here