അനുജിത്തിന്റെ കുടുംബത്തെ സഹായിക്കാൻ വനിതാ കമ്മീഷൻ ഇടപെടും: ഷാഹിദാ കമാൽ

അപകടമരണത്തിൽ ജീവൻ നഷ്ടപെട്ട തന്റെ ഭർത്താവിന്റെ അവയവങ്ങൾ ദാനം ചെയ്യുക വഴി എട്ടു പേർക്ക് പുതു ജീവിൻ നൽകി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് അനുജിത്തിന്റെ ഭാര്യ പ്രിൻസി.

മിശ്രവിവാഹിതരായ അനുജിത്ത്-പ്രിൻസി ദമ്പതികൾക്ക് മുന്നു വയസ്സുള്ള ഒരു മകനും ഉണ്ട്. മിശ്ര വിവാഹത്തിന്റെ പേരിൽ കുടുംബത്തിൽ നിന്നും അകന്നു കഴിയേണ്ടിവന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയമാണ് അനുജിത്തിലൂടെ നഷ്ടമായിരിക്കുന്നത്.

2010-ൽ വലിയൊരു ട്രെയിനപകടം ഒഴിവാക്കുന്നതിൽ അനുജിത്തിന്റെ സമയോചിത ഇടപെടൽ ഒരുപാട് പേരുടെ ജീവൻ രക്ഷപെടുത്തിയിരുന്നു.
അനുജിത്തിന്റെ ചികിത്‌സയ്ക്കായി ചിലവഴിക്കേണ്ടി വന്നതടക്കം നല്ലൊരു തുക കടബാധ്യതയിലാണ് പ്രിൻസി .

അനുജിത്തിന്റെ കുടുംബത്തെ സഹായിക്കേണ്ടത് സാമൂഹ്യ ഉത്തരവാദിത്വമാണ്. അതിനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കും. മുഖ്യമന്ത്രിയുടേയും
ആരോഗ്യ വകുപ്പുമന്ത്രിയുടേയും ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വരുമെന്നും ഷാഹിദാ കമാൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News