പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരിയെ രക്ഷിക്കാൻ കെെകോര്‍ത്ത് ഒരു നാട്

പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരിയെ രക്ഷിക്കാൻ ഒരു നാട് മുഴുവൻ കൈകോർക്കുന്നു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബ്ദുൾ അസീസിന്റെ മകൾ അഫ്നയ്ക്കാണ് ഉറക്കത്തിനിടെ പാമ്പ് കടിയേറ്റത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണിപ്പോൾ.

ബാലുശ്ശേരി പുത്തൂർ വട്ടം കൈതകുന്നുമ്മൽ അബ്ദുൾ അസീസ് ഷാനിഫാ ദമ്പതികളുടെ ഒമ്പത് വയസുള്ള മകൾ അഫ്നയ്ക്ക് ജൂൺ 29നാണ് പാമ്പ് കടിയേറ്റത്. വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ രാത്രി 2 മണിയ്ക്ക് പാമ്പ് കടിയ്ക്കുകയായിരുന്നു. ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്. ഈ കുരുന്നിൻ്റെ ജീവൻ രക്ഷിക്കാൻ ഒരു നാട് മുഴുവൻ ഒരുമിച്ച് നിൽക്കുന്നുണ്ട്. പക്ഷെ നിർദ്ദന കുടുംബത്തിന് ചികിത്സയ്ക്ക് നല്ല മനസുകളുടെ സഹായം കൂടിയേ തീരൂ.

ബാലുശ്ശേരി ഗ്രാപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൈതകുന്നുമ്മൽ അഫ്നചികിൽസാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനാൽ ദിവസവും വലിയ തുക വേണം. അഫ്നയുടെ കുടുംബത്തെ സഹായിക്കാനായി ബാലുശ്ശേരി അർബ്ബൻ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്‌.

ബാലുശ്ശേരി അർബൻ ബാങ്ക്
Ac/No OOl O 30 30000 12669.
IFSC No 1 BKL0114 BC U

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News