കൊവിഡ് ബാധിതന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം മുരളീധരന്‍ നാട് മുഴുവന്‍ കറങ്ങി നടന്നു; 105 വയസുള്ള ഗുരു ചേമഞ്ചേരിയെയും സന്ദര്‍ശിച്ചു; രോഗം ആര്‍ക്കും വരാം, വീട്ടിലിരിക്കാന്‍ കഴിയില്ലെന്ന് എംപിയുടെ വെല്ലുവിളി

കോഴിക്കോട്: കെ മുരളീധരന്‍ എംപിയോട് കൊവിഡ് പരിശോധനയ്ക്ക് വിധേയനാകാന്‍ ജില്ല കളക്ടറുടെ നിര്‍ദേശം.

നേരത്തെ കൊവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ സംബന്ധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം നല്‍കിയത്.

ഈ വിവാഹത്തില്‍ പങ്കെടുത്തശേഷം മുരളീധരന്‍ പിന്നെയും പലയിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. 105 വയസുള്ള ഗുരു ചേമഞ്ചേരിയേയും മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു. കൊച്ചുകുട്ടികളെയും പ്രായമായവരെയും മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടറും കോണ്‍ഗ്രസ് നേതാവിന്റെ മകനുമായ യുവാവിന് സ്വന്തം വിവാഹചടങ്ങുകള്‍ക്കിടെ രോഗം ബാധിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ട് മകന്റെ വിവാഹം നടത്തിയ കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ജനറല്‍ സെക്രട്ടറി അബൂബക്കറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

രമേശ് ചെന്നിത്തലയുടെ സ്വന്തക്കാരനും ഖത്തറിലെ കോണ്‍ഗ്രസ് പ്രവാസി സംഘടനയുടെ നേതാവുമായ ഉസ്മാന്റെ സഹോദരനാണ് അബൂബക്കര്‍.

ഇതിനിടെ രോഗം നാളെ ആര്‍ക്കും വരാമെന്നും സ്വന്തം സുരക്ഷിതത്വം നോക്കി മാറിനില്‍ക്കാന്‍ കഴിയില്ലെന്നുമാണ് മുരളീധരന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News