വിവാദ പ്രസ്താവനയുമായി പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍; ബലി പെരുന്നാള്‍ പ്രമാണിച്ച് കൊവിഡ് ക്ലസ്റ്ററായ പട്ടാമ്പിയിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ തുറക്കണമെന്ന് ആവശ്യം

കൊവിഡ് വ്യാപിക്കുമ്പോൾ ബലിപെരുന്നാൾ പ്രമാണിച്ച് ലോക്ക് ഡൗൺ ഇളവ് നൽകണമെന്ന ആവശ്യവുമായി യുഡിഎഫ് നഗരസഭാ ചെയർമാൻ. പട്ടാമ്പി നഗരസഭാ ചെയർമാൻ കെ എസ് ബി എ തങ്ങളാണ് ആവശ്യമുന്നയിച്ച് രംഗത്ത് വന്നത്. മൂന്ന് ദിവസം ലോക്ക് ഡൗണിൽ പൂർണ്ണ ഇളവ് നൽകി വസ്ത്രവ്യാപാര സ്ഥാപനങ്ങളടക്കം തുറക്കാൻ അനുദിക്കണമെന്നാണ് ആവശ്യം.

പട്ടാമ്പി മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിവസേന വർധിക്കുമ്പോഴാണ് ബലിപെരുന്നാൾ പ്രമാണിച്ച് മൂന്ന് ലോക്ക് ഡൗണിൽ ഇളവ് നൽകണമെന്ന ആവശ്യവുമായി യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി നഗരസഭയിലെ ചെയർമാൻ KSBA തങ്ങൾ രംഗത്ത് വന്നത്. ജൂലൈ 28 ,29, 30 തീയ്യതികളിൽ പൂർണ്ണമായി ഇളവ് നൽകണം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളടക്കം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് കെ എസ് ബി എ തങ്ങളുടെ ആവശ്യം.


പട്ടാമ്പിയിലെ രോഗവ്യാപനത്തെ തുടർന്ന് പട്ടാമ്പി താലൂക്കിലുൾപ്പെടുന്ന പട്ടാമ്പി നഗരസഭയിലും 15 പഞ്ചായത്തുകളിലും ഒറ്റപ്പാലം താലൂക്കിലെ നെല്ലായ പഞ്ചായത്തിലും ചൊവ്വാഴ്ച മുതലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മെഗാ ക്യാമ്പായി നടത്തിയ ആൻറിജൻ പരിശോധനയിൽ പട്ടാമ്പിയിൽ മാത്രം 200 ലേറെ പേർക്ക് രോഗം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ നഗരസഭയിലെ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഏക കൊവിഡ് ക്ലസ്റ്ററായ പട്ടാമ്പിയിൽ നിന്ന് മറ്റു പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാതിരിക്കാനും സമൂഹ വ്യാപനം തടയാനുമുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് പട്ടാമ്പിയിൽ ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്.

ഇതിനിടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കേണ്ട നഗരസഭ ചെയർമാൻ വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്. നഗരസഭയുടെ വീഴ്ചയാണ് മത്സ്യ മാർക്കറ്റിൽ നിന്ന് രോഗവ്യാപനമുണ്ടാവാൻ കാരണമായതെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News