ലോകത്ത് കൊവിഡ് മരണസംഖ്യയില്‍ ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ആറാമത്

ലോകത്ത് കൊവിഡ് മരണസംഖ്യയില്‍ ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ആറാമത്. 30,601 പേരാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഫ്രാന്‍സില്‍ 30182 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ, ബ്രിട്ടണ്‍, ഇറ്റലി എന്നി രാജ്യങ്ങളാണ് മരണസംഖ്യയില്‍ ഇനി ഇന്ത്യക്ക് മുകളിലുളള അഞ്ചു രാജ്യങ്ങള്‍. അമേരിക്കയില്‍ ഇതുവരെ 6,36,576 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ബ്രസീല്‍ 84,207, മെക്‌സിക്കോ 41,908, ബ്രിട്ടണ്‍ 45,554, ഇറ്റലി 35,092 എന്നിങ്ങനെയാണ് മരസംഖ്യ.

കൊവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 740 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 49,310 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News