സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ചെങ്ങന്നൂരിൽ താമസിച്ചിരുന്ന തെങ്കാശി സ്വദേശി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെങ്ങന്നൂരിൽ താമസിക്കുന്ന തെങ്കാശി സ്വദേശി ബിനൂരിയാണ് (55) മരിച്ചത്. ഇന്നലെ മരണശേഷം നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ചെങ്ങന്നൂർ നഗരത്തിൽ കുടനിർമ്മാണം നടത്തുന്ന ആളാണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആദ്യം ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News