വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്റ്റോറുകള്‍ ഒരുക്കാന്‍ അവസരവുമായി സപ്ലൈകോ

വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ സഹായിക്കാന്‍ സപ്ലൈകോ ഒരുങ്ങുന്നു. നോര്‍ക്കയുടെ സഹകരണത്തോടെ സപ്ലൈകോയാണ് പ്രവാസികള്‍ക്ക് സ്റ്റോറുകള്‍ ഒരുക്കാന്‍ അവസരം നല്‍കുന്നത്. നിലവില്‍ സപ്ലൈകോ – മാവേലി സ്റ്റോറുകള്‍ വഴി നല്‍കുന്ന സാധനങ്ങള്‍ പ്രവാസി സ്റ്റോറുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായിരിക്കണം.

താല്പര്യമുളളവര്‍ക്ക് വാണിജ്യ ബാങ്കുകള്‍ വഴി നോര്‍ക്ക കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. നിലവിലുളള സപ്ലൈകോ സ്റ്റോറുകളുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ പ്രവാസി സ്റ്റോറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതല്ല. ഫ്രാഞ്ചൈസി രീതിയിലാണ് നടത്തിപ്പ്. ഒരു സ്റ്റോറിന്‍റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ മറ്റൊരു സ്റ്റോര്‍ അനുവദിയ്ക്കില്ല.

സപ്ലൈകോ വില്പനശാലകളിലെ നിരക്കിലാണ് ഇവിടെയും ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തേണ്ടത്. 15 ദിവസത്തിനുളളില്‍ പണം നല്‍കണമെന്ന വ്യവസ്ഥയിലാണ് സപ്ലൈകോ സാധനങ്ങള്‍ നല്‍കുക. മൂന്നു വര്‍ഷമെങ്കിലും സ്ഥാപനം നടത്തണമെന്നും സപ്ലൈകോ വ്യവസ്ഥയില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്; സതീഷ് ബാബു .എസ് (മാര്‍ക്കറ്റിംഗ് മാനേജര്‍) : 9447990116, 0484 – 2207925 വെബ്സൈറ്റ്: supplycokerala.com

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News