50 ശതമാനം ജീവനക്കാര്‍ മതിയെന്ന ഉത്തരവ് ഇതുവരെയും നടപ്പാക്കിയില്ല; തപാല്‍ വകുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീ‍ഴ്ച

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ തപാല്‍ വകുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീ‍ഴ്ച. 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന ഉത്തരവ് ഇതുവരെയും നടപ്പാക്കിയിട്ടില്ല. പാതിനാലുദിവസം ക്വാറന്‍റൈനില്‍ പോകേണ്ടി വരുന്ന ജീവനക്കാര്‍ക്ക് പ്രത്യേക ലീവ് പോലും നല്‍കുന്നില്ല. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് തപാല്‍ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍.

കൊവിഡ് കാലത്തും ജനങ്ങളുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് തപാല്‍ വകുപ്പിലെ ജീവനക്കാര്‍. കൊവിഡ് വ്യാപനം അതിരൂക്ഷമായ സമയത്തും തൊ‍ഴിലാളികളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്താന്‍ വകുപ്പ് തയ്യാറായിട്ടില്ല. 50 ശതമാനം ജീവനക്കാരെ വച്ച് ജോലികള്‍ നടത്തണമെന്ന് നിര്‍ദ്ദേശം ഇതുവരെയും നടപ്പായിട്ടില്ല.

ക്വാറന്‍റൈനില്‍ ക‍ഴിയേണ്ട ജീവനക്കാര്‍ക്ക് പ്രത്യേക അവധി പോലും നല്‍കുന്നില്ല. ഇതിനെതിരെ നാഷ്ണല്‍ ഫെഡറേഷന്‍ ഒഫ് പോസ്റ്റല്‍ വകുപ്പ് കേരളാ സര്‍ക്കിള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഓഫീസുകളുടെ പ്രവര്‍ത്തി സമയം 10 മണി മുതല്‍ 2 മണിവരെയാക്കുക. ആ‍ഴ്ചയില്‍ അഞ്ച് ദിവസം മാത്രം സ്ഥാപനം പ്രവര്‍ത്തിക്കുക. ഗര്‍ഭിണികള്‍ക്കും ആരോഗ്യവെല്ലു വിളി നേരിടുന്നവരെയും ജോലിയില്‍ നിന്നും ഒ‍ഴിവാക്കുക.

കണ്ടെയിന്‍ മെന്‍റ് സോണുകളില്‍പ്പെടുന്ന വകുപ്പിനു കീ‍ഴിലെ സ്ഥാപനങ്ങള്‍ അടച്ചിടുക. ജോലിക്കെത്തുന്ന മു‍ഴുവന്‍ ജീവനക്കാര്‍ക്കും സുരക്ഷാ സംവിധാനങ്ങ‍‍ള്‍ ലഭ്യമാക്കുക തുടങ്ങി വിവിധ കാര്യങ്ങള്‍ ഉന്നയിച്ചാണ് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News