ബാര്‍ക്ക് റേറ്റിംഗ് നിലയില്‍ കൈരളി ന്യൂസിന് വന്‍ കുതിപ്പ്

കൈരളി ന്യൂസിന് വന്‍ കുതിപ്പ്. ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കെടുക്കുന്ന ബാര്‍ക്കിന്റെ 28-ാം ആഴ്ചയിലെ റേറ്റിംഗ് നില പുറത്തുവന്നപ്പോഴാണിത്.

ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്ക് നേടിയ വാര്‍ത്താ ചാനലായി കൈരളി ന്യൂസ് മാറി. ചാനല്‍ രേഖപ്പെടുത്തിയ വളര്‍ച്ച 91 % ആണ്. ഏഷ്യാനെറ്റ് (17), 24 (6), മനോരമ (21), മാതൃഭൂമി (23), ജനം (49), ന്യൂസ് 18 (18) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. മീഡിയാ വണ്‍ ആകട്ടെ 9 ശതമാനം നഷ്ടമാണ് നേരിട്ടത്.

വാര്‍ത്താ ചാനലുകളുടെ അഭിമാന ബാന്‍ഡായ രാഷ്ട്രീയചര്‍ച്ചാ സമയത്ത് കൈരളി ന്യൂസ് മാതൃഭൂമിയെ മറികടന്നു. ചാനലിന്റെ ന്യൂസ് ആന്‍ഡ് വ്യൂസ് എന്ന പരിപാടിയാണ് ഈ നേട്ടമുണ്ടാക്കിയത്. മാതൃഭൂമിക്കൊപ്പം ന്യൂസ് 18, മീഡിയാ വണ്‍, ജനം എന്നീ ചാനലുകളെയും ഈ ടൈം ബാന്‍ഡില്‍ കൈരളി ന്യൂസ് പിന്‍തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here