കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ വന്‍സൗകര്യങ്ങള്‍ ഒരുക്കി: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: കേരളത്തില്‍ 0.31 ശതമാനമാണ് മരണനിരക്ക്. ഇതു കഠിനപ്രയത്‌നത്തിന്റെ ഗുണഫലമാണ്. മരണസംഖ്യ അമ്പതായി. ചിലരുടെ ആക്ഷേപം വേണ്ടത്ര പരിശോധന നടത്തുന്നില്ല എന്നാണ്.

കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ വലിയ സൗകര്യമാണ് ഒരുക്കിയത്. തുടക്കത്തില്‍ ആലപ്പുഴ എന്‍ഐവിയില്‍ മാത്രം ഉണ്ടായിരുന്ന ആര്‍ടി പിസിആര്‍ കൊവിഡ് പരിശോധന ഇപ്പോള്‍ 15 സര്‍ക്കാര്‍ ലാബുകളിലും എട്ട് സ്വകാര്യലാബിലും ഉണ്ട്. ട്രൂനാറ്റ് പരിശോധന 19 സര്‍ക്കാര്‍ ലാബിലും 15 സ്വകാര്യ ലാബിലും സിബിനാറ്റ് പരിശോധന ആറ് സര്‍ക്കാര്‍ ലാബിലും ഒന്‍പത് സ്വകാര്യ ലാബിലും നടക്കുന്നു.

ഹോസ്പിറ്റലിലേയും വിമാനത്തവാളത്തിലേയും പരിശോധനയ്ക്ക് എട്ട് ലാബുകള്‍ വേറെയുമുണ്ട്. ഇനി ഒന്‍പത് ലാബുകളില്‍ കൂടി ഉടന്‍ പരിശോധന സൗകര്യം ലഭ്യമാക്കും. ഇതോടൊപ്പം അക്രെഡിറ്റേഷനുള്ള ലാബുകളിലും ഉടന്‍ കൊവിഡ് പരിശോധന വരും.

ടെസ്റ്റ് പരിശോനയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് ബൈ മില്യണ്‍ എന്ന് ശാസ്ത്രീയ മാര്‍ഗം നോക്കുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റിവിറ്റി 2.6 ശതമാനമാണ് സംസ്ഥാനത്ത്. പരിശോധനകള്‍ വച്ച് അഞ്ച് ശതമാനത്തിന് താഴെ മാത്രമാണ് കേസെങ്കില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News