ബിനീഷ് കോടിയേരി അപകടത്തില്‍ കൊല്ലപ്പെട്ടെന്ന് വ്യാജപ്രചരണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കി

തിരുവനന്തപുരം: താന്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ ബിനീഷ് കോടിയേരി പരാതി നല്‍കി.

തിരുവനന്തപുരം സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് ആണ് പരാതി നല്‍കിയത്. കൈരളി ന്യൂസ് ചാനലിന്റെ ലോഗോ ഉപയോഗിച്ചായിരുന്നു വ്യാജപ്രചരണം.

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഐഡികള്‍ സഹിതമാണ് പരാതി നല്‍കിയത്. ബിനീഷ് കോടിയേരി കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു എന്ന് പ്രചരിപ്പിച്ച അജിംത്ത് റഹ്മാന്‍ എന്നയാളിന് എതിരെയായിരുന്നു പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News