”വീണിടത്ത് കിടന്ന് പിന്നേം വിദ്യ കാണിക്കാന്‍ നോക്കുക, അതാണല്ലോ സംഭവിക്കുന്നത്, അതിനെന്ത് ചെയ്യാന്‍ പറ്റും”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി കേടായ സംഭവത്തില്‍ രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഇതിലെന്താ സംഭവിച്ചത്. ഇടിവെട്ടി. ഇടി വെട്ടിയാല്‍ നമുക്ക് ആര്‍ക്കെങ്കിലും നിയന്ത്രിക്കാന്‍ പറ്റുമോ.

ഇവിടെ ഈ ക്ലിഫ് ഹൗസില്‍ ഒരു ദിവസം ഇടിവെട്ടിയപ്പോ കുറേക്കാര്യങ്ങളാണ് ഒന്നിച്ച് നശിച്ചുപോയത്. അത് സ്വാഭാവികമല്ലേ. അവിടെ സംഭവിച്ചത്..എന്തോ സ്വിച്ചിന് തകരാര്‍ പറ്റി. അത് മാറ്റാന്‍ നടപടിയെടുത്തു എന്നൊക്കെയുള്ള വിശദീകരണം ഇപ്പോ വന്നു.

സ്വാഭാവികമായിട്ട് നടക്കുന്നതല്ലേ. എന്തോ ഒരു കടലാസ് കിട്ടി, അതും പൊക്കിപ്പിടിച്ച് ഇതാ കിട്ടിപ്പോയി എന്നും പറഞ്ഞ് പുറപ്പെട്ടതല്ലേ അബദ്ധം.

സാധാരണ നിലയ്ക്ക് കിട്ടിയ കാര്യങ്ങളൊന്ന് വിലയിരുത്താന്‍ തയ്യാറാവേണ്ടേ. എന്നിട്ട് വിലയിരുത്തിക്കൊണ്ടല്ലേ പറയേണ്ടത്. എന്നിട്ട് വീണിടത്ത് കിടന്ന് പിന്നേം വിദ്യ കാണിക്കാന്‍ നോക്കുക. അതാണല്ലോ സംഭവിക്കുന്നത്. അതിനെന്ത് ചെയ്യാന്‍ പറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News