വറുതിയെ നേരിടാൻ മത്സ്യത്തൊഴിലാളികൾക്ക്​ സൗജന്യ ഭക്ഷ്യ കിറ്റുമായി സംസ്ഥാന സർക്കാർ

വറുതിയെ നേരിടാൻ മത്സ്യത്തൊഴിലാളികൾക്ക്​ സൗജന്യ ഭക്ഷ്യ കിറ്റുമായി സംസ്ഥാന സർക്കാർ. തീരമേഖല നിശ്ചലമായതോടെ വരുമാനം നിലച്ച മത്സ്യതൊഴിലാളികളെ സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ പറഞ്ഞു.

കോവിഡ്​ മുൻ കരുതലിന്റെ ഭാഗമായി, മത്സ്യത്തൊളിലാളികൾക്ക്​ ജോലിക്കു പോകാനാവാത്ത സാഹചര്യത്തിൽ, അവർക്കും അനുബന്ധ തൊഴിലാളികൾക്കും ഭക്ഷ്യ കിറ്റ്​ വിരണം ചെയ്യുമെന്ന്​ ​മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒാണക്കിറ്റിനും സമാശ്വാസ സഹായ ധനത്തിനും പുറമേയാണിത്​.

മത്സ്യബന്ധനത്തിന്​ ഉടൻ അനുമതി നൽകാനാവില്ല.ഇപ്പോൾ ജീവനാണ്​ പ്രധാനമെന്ന നിലയിൽ, തൊഴിലെടുക്കാൻ കുറച്ചുകൂടി കാത്തിരിക്കണം. ദേശ വ്യാപകമായി, മാർച്ച്​ 24 ന്​ ലോക്ക്​ ഡൗൺ പ്രഖ്യാപിച്ചെങ്കിലും ഏപ്രിൽ നാലിന്​ രാജ്യത്ത്​ ആദ്യമായി മത്സ്യബന്ധനാനുമതി നൽകിയത്​ കേരളത്തിലാണ് എന്നാൽ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്​.

ലോക്ക്​ ഡൗൺ കാലത്ത് ഇടനിലക്കാരെ ​ ഒഴിവാക്കി,സർക്കാർ കൈ​ക്കൊണ്ട നടപടികൾ മൂലം മത്സ്യത്തൊഴിലാളികൾക്ക്​ അധിക വരുമാനം ലഭിക്കാൻ ഇടയായന്നും മന്ത്രി ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here