ഗൾഫിൽ കൊറോണവൈറസ് കേസുകൾ ആറു ലക്ഷം കടന്നു. ആറ് ഗൾഫ് രാജ്യങ്ങളിലായി 6,04,071 പേർക്കാണ് വെള്ളിയാഴ്ച വൈകീട്ട് വരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4,099 പേർ മരിച്ചു. അതേസമയം രോഗ മുക്തിയിൽ ഗൾഫ് രാജ്യങ്ങൾ മുന്നേറുകയാണ്. ആകെ രോഗികളിൽ 84.87 ശതമാനം പേർക്ക് രോഗം ഭേദമായി.
ജിസിസയിൽ ഏറ്റവും ഉയർന്ന രോഗ മുക്തി ഖത്തറിലാണ്-97 ശതമാനം. സ്ഥിരീകരിച്ച 1,08,638 രോഗികളിൽ 1,05,420 പേർക്ക് രോഗം ഭേദമായി. 3218 പേർ മാത്രമാണ് ചികിത്സയിൽ. ബഹ്റൈനിൽ 37,996 രോഗികളിൽ 34,412 പേർ രോഗമുക്തരായി-90.56 ശതമാനം.
മിക്ക ഗൾഫ് രാജ്യങ്ങളിലും പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളും മരണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സ്ഥിരീകരിക്കുന്ന കേസുകളേക്കാളേറെ രോഗമുക്തിയാണ് കൂടുതൽ. ജിസിസിയിൽ ഏറ്റവും കൂടുതൽ കേസുകളും മരണവും സൗദിയിലാണ്.
ഇതുവരെ 2,62,772 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,672 പേർ മരിച്ചു. 2,15,731 പേർക്ക് രോഗം ഭേദമായി. രോഗ നിരക്കിൽ ഒമാനാണ് മൂന്നാം സ്ഥാനത്ത്. 73,791 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 53,007 പേർക്ക് രോഗം ഭേദമായി.
കുവൈത്തിൽ 62,625 രോഗികളിൽ 52,915 പേരും യുഎഇയിൽ 58,249 പേരിൽ 51,235 പേരും രോഗമുക്തരായി. മരണ നിരക്കിൽ കുവൈത്താണ് സൗദിക്ക് പിന്നിൽ. ഇതുവരെ 425 പേർ മരിച്ചു. ഒമാൻ- 359, യുഎഇ-343, ഖത്തർ-164, ബഹ്റൈൻ-136 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണ സംഖ്യ.

Get real time update about this post categories directly on your device, subscribe now.