രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ 13 ലക്ഷം കടന്നു; രണ്ടു ദിവസത്തിനിടെ 1 ലക്ഷം പുതിയ രോഗികള്‍

രാജ്യത്ത് അതിവേഗം പടർന്നു കോവിഡ് മഹാമാരി. തുടർച്ചയായി രണ്ടാം ദിനവും അര ലക്ഷം പേരിൽ കോവിഡ് വ്യാപിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആകെ രോഗ ബാധിതരുടെ എണ്ണം 13, 36, 861 ആയി. ആന്ധ്രാ പ്രദേശിലും, ബാംഗ്ലൂരിലും സ്ഥിതി അതിരൂക്ഷം. മറ്റന്നാൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. അതേ സമയം രോഗം പടരുന്ന 9 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രതേക നിർദേശം നൽകി.

പ്രതിദിന രോഗികളുടെ എണ്ണം അര ലക്ഷത്തിനടുതായി തുടരുന്നു. 48, 916 പേർക്ക് പുതിയതായി രോഗം ബാധിച്ചതായി കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷം കവിഞ്ഞു 13, 36, 861 ആയി.

ഇതിൽ 4, 56, 071 പേർ ചികിത്സയിൽ തുടരുന്നു. രോഗ വിമുക്തി നിരക്ക് 63.53 ശതമാനമായി. ആന്ധ്രാ പ്രദേശിലെ കിഴക്കൻ ഗോദാവരി മേഖലയിലും കർണാടകയിലെ ബാംഗ്ലൂരിലും സ്ഥിതി അതീവ രൂക്ഷം. 8147 പേരിലാണ് ആന്ധ്രയിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്.

കർണാടകയിൽ 5007 പ്രതിദിന രോഗികൾ. 110 പേർ ഒറ്റദിവസത്തിനുള്ളിൽ മരിച്ചു. തമിഴ്നാട്ടിൽ 6785 പേരിലാണ് രോഗം പടർന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിനു അടുത്ത് 1, 99, 749 ആയി.

757 പേർ മരിച്ചു. ആകെ മരണമടഞ്ഞവർ 31, 358. രോഗം രൂക്ഷമാകുന്ന ആന്ധ്രാപ്രദേശ്, ബീഹാർ, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ, അസം, കർണാടക, ജാർഖണ്ഡ്, ഉത്തർ എന്നീ സർക്കാരുകൾക്ക് രോഗ പ്രതിരോധത്തിനായി കേന്ദ്രം പുതിയ നിർദേശങ്ങൾ നൽകി.

കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് നിർദേശങ്ങൾ കൈമാറിയത്. പ്രാദേശികമായി ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് നടപ്പിലാക്കുന്ന ലോക്ക് ഡൗണുകൾ പ്രായോഗികമല്ല.

ചിട്ടയായ നിയന്ത്രണവും ഫലപ്രദമായ നിരീക്ഷണവും” നടപ്പാക്കണം. “ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും കേന്ദ്രം നിർദേശിച്ചു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.

മറ്റന്നാൾ വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം. രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News