ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1. 60 കോടിയിലേക്ക്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക് അടുക്കുന്നു. 1,59, 26,218 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 6,41,740 കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് പടരുകയാണ്.

അമേരിക്കയില്‍ മാത്രം 75,580 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത്. ബ്രസീലില്‍ 58,249 പേര്‍ക്കും രോഗം ബാധിച്ചു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,066 പേരും ബ്രസീലില്‍ 1,178 പേരും മരിച്ചു. മെക്‌സിക്കോയിലും ഇന്നലെ 718 പേര്‍ മരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48000ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 761 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News