കൊവിഡ്‌ പരിശോധന നിരക്കിൽ ദേശീയതലത്തിൽ കേരളം മുന്‍പന്തിയില്‍

കൊവിഡ്‌ പരിശോധന നിരക്കിൽ ദേശീയതലത്തിൽ കേരളം മുന്‍പന്തിയില്‍. പരിശോധനയിലെ രോഗസ്ഥിരീകരണ നിരക്കിൽ കേരളം മൂന്നാംസ്ഥാനത്താണ്‌. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പരിശോധന നിരക്കിലും കേരളം ആറാമതെത്തി.. മരണനിരക്കിലും രോഗസ്ഥിരീകരണ നിരക്കിലും പിന്നിലാണെന്നതും കേരളത്തിന്റെ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളുടെ നേട്ടം.

വ്യാഴാഴ്‌ച വരെ കേരളത്തിൽ ദശലക്ഷം പേരിൽ 17,431 എന്ന തോതിൽ പരിശോധന നടത്തി‌‌. ദേശീയ ശരാശരി ദശലക്ഷം പേരിൽ 11,123 ആണ്‌. ഡൽഹി (44,897), ജമ്മു–കശ്‌മീര്‍ (41,572), ആന്ധ്ര (28,607), തമിഴ്‌നാട് (28,507), അസം (21,091) മാത്രമാണ്‌ കേരളത്തിനു മുന്നില്‍. ബിഹാർ–3595, ജാർഖണ്ഡ്‌–6504, യുപി–7355, മധ്യപ്രദേശ്‌–8012, തെലങ്കാന–8660, ഗുജറാത്ത്‌–8708 എന്നീ സംസ്ഥാനങ്ങള്‍‌ പരിശോധനാ തോതിൽ രാജ്യത്ത്‌ പിന്നില്‍.

കേരളത്തിൽ വ്യാഴാഴ്‌ച വരെ 6.12 ലക്ഷം പരിശോധന നടത്തി. നിലവിൽ സംസ്ഥാനത്ത് പ്രതിദിനം ഇരുപതിനായിരത്തിലേറെ പരിശോധന നടക്കുന്നു‌. വ്യാഴാഴ്‌ച 23,336 പരിശോധന നടത്തി. പ്രതിദിനം 10 ലക്ഷം പേരിൽ 140 പരിശോധനയെങ്കിലും വേണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം. വ്യാഴാഴ്‌ച കേരളത്തില്‍ 10 ലക്ഷം പേരിൽ 667 എന്ന തോതിൽ പരിശോധന നടന്നു.

ഏറ്റവും കുറഞ്ഞ രോഗസ്ഥിരീകരണ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മൂന്നാമതുണ്ട്‌. രോഗസ്ഥിരീകരണ നിരക്ക്‌ 2.62 ശതമാനം മാത്രം‌. ദേശീയ ശരാശരി 8.35 ശതമാനം‌. മഹാരാഷ്ട്ര–15.77, തെലങ്കാന– 15.77, ഡൽഹി– 14.32, തമിഴ്‌നാട്‌–8.94, ഗുജറാത്ത്‌–8.89, ബിഹാർ 7.56, കർണാടക–7.49 എന്നീ സംസ്ഥാനങ്ങളാണ്‌ രോഗസ്ഥിരീകരണ നിരക്കിൽ മുന്നിലുള്ളത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here