സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെ; എം ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് സ്വപ്നയുടെ മൊ‍ഴി

സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്ന സുരേഷ്. സ്വർണ്ണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊ‍ഴി നല്‍കി.

ഓരോ തവണ സ്വര്‍ണം കടത്തുന്നതിനും അറ്റാഷെയ്ക്ക് കമ്മിഷന്‍ നല്‍കിയിരുന്നുവെന്നും ഒരു കിലോ സ്വര്‍ണത്തിന് 1000 ഡോളര്‍ ആയിരുന്നു അറ്റാഷെയ്ക്ക് നല്‍കിയിരുന്ന പ്രതിഫലം എന്നും സ്വപ്ന മൊ‍ഴി നല്‍കി.

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കുംകടത്തില്‍ പങ്കുണ്ടെന്നും സ്വപ്ന പറഞ്ഞു. അതേസമയം എം ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണ് സ്വപ്ന കസ്റ്റംസിന് മൊ‍ഴി നല്‍കിയത്.

കോൺസുൽ ജനറലിന്റെ സഹായത്തോടെയാണ് ആദ്യഘട്ടത്തില്‍ സ്വര്‍ണക്കടത്ത് തുടങ്ങിയത്. കൊവിഡ് തുടങ്ങിയപ്പോൾ കോൺസുൽ ജനറൽ നാട്ടിലേക്ക് മടങ്ങിയതോടെ അറ്റാഷെയെ കടത്തിൽ പങ്കാളിയാക്കുകയായിരുന്നുവെന്നാണ് സ്വപ്ന മൊ‍ഴി നല്‍കിയിരിക്കുന്നത്. 2019 ജൂലൈ മുതൽ ജൂൺ 30 വരെ 18 തവണ സ്വർണം കടത്തിയതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here