സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ആരംഭിച്ചു; കൊവിഡ് പശ്ചാത്തലത്തില്‍ യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ

രണ്ട് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫെറെൻസിലൂടെയാണ് യോഗം ചേരുന്നത്.

രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ യോഗം ചർച്ച ചെയ്യും. കോവിഡ് കാലത്ത് തൊഴിൽ ഇല്ലായ്മ രൂക്ഷമായിട്ടും കേന്ദ്ര സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കാത്തതും, കേന്ദ്ര സർക്കാരിന്റെ വികലമായ നയങ്ങൾ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതും യോഗത്തിൽ ചർച്ചയാകും.

മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരായ ബഹുജന പ്രക്ഷോഭത്തിനും യോഗം രൂപം നൽകും. നേരത്തെ പോളിറ്റ് ബ്യൂറോ യോഗം വീഡിയോ കോൺഫറൻസിലൂടെ ചേർന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കേന്ദ്ര കമ്മിറ്റി യോഗം ഓൺലൈൻ ആകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News