
രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. എംഎൽഎമാരെ അടച്ചിടരുത് എന്ന് ഗവർണ്ണർ കൽരാജ് മിശ്ര ആവശ്യപ്പെട്ടു. അതേ സമയം നിയമസഭ വിളിച്ചു ചേർക്കാത്ത ഗവർണ്ണർക്ക് എതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് എം. എൽ.എ മാരുടെ നിയമസഭ കക്ഷി യോഗം ചേർന്നു ഗവർണ്ണർക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.
സച്ചിൻ പൈലറ്റ് ഉയർത്തിയ വിമതനീക്കം പുതിയ തലത്തിലേയ്ക്ക്. നിയമസഭ വിളിച്ചു ചേർത്ത് ഭൂരിപക്ഷം തെളിയിക്കാൻ അവസരം വേണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ആവിശ്യം അംഗീകരിക്കാത്ത ഗവർണ്ണർ കൽരാജ് മിശ്രയ്ക്ക് എതിരെ കോൺഗ്രസ് രംഗത്ത്. സംസ്ഥാന വ്യാപകമായി ഗവർണ്ണർക്ക് എതിരെ കോൺഗ്രസ് പ്രതിഷേധിച്ചു. എന്നാൽ എം. എൽ. എ മാരെ അടച്ചിടരുത് എന്നാവശ്യപ്പെട്ട ഗവർണ്ണർ നിയമസഭ വിളിച്ചു ചേർക്കില്ലെന്ന് സൂചന നൽകി.
കഴിഞ്ഞ രാത്രിയിലും ഇന്നുമായി ചേർന്ന മന്ത്രിസഭാ യോഗം നിയമസഭ വിളിച്ചു ചേർക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. സത്യം പുറത്ത് വരാന്‍ നിയമസഭാ സമ്മേളനം വിളിയ്‌ക്കണമെന്ന്‌് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. ബി എസ് പിയുടെ ആറ് എം എല്‍ എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ചോദ്യം ചെയ്‌ത് ബിജെപി നേതാവ് മദന്‍ ദിലാവര്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചു.
എം എല്‍ എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കോടതി തിങ്കളാഴ്‌ച ഹര്‍ജി പരിഗണിക്കും.അതേ സമയം നിയമസഭ വിളിക്കാത്ത ഗവർണ്ണർക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ രാജസ്ഥാൻ സർക്കാരും തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here