മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് രോഗബാധയുടെ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിലിതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ചൗഹാന്‍ അഭ്യര്‍ത്ഥിച്ചു.

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച്‌ താന്‍ ക്വാറന്റീല്‍ പോകുകയാണ്. പ്രതിദിന കൊവിഡ് അവലോക യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഡല്‍ഹി ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയ്ക്കും ക്വാറീനിനും ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഓഫീസിലെത്തിയത്.

”കൊവിഡ് 19-ന് കൃത്യസമയത്ത് ചികിത്സ നൽകിയാൽ രോഗി രക്ഷപ്പെടുമെന്നതിന് സംശയമില്ല. മാർച്ച് 25 മുതൽ ഞാൻ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവ‍ർത്തനങ്ങൾക്ക് പ്രഥമപരിഗണന നൽകി മേൽനോട്ടം വഹിക്കുന്നുണ്ട്. എന്‍റെ അഭാവത്തിൽ ഈ പ്രവർത്തനങ്ങൾക്ക് ആഭ്യന്തരമന്ത്രി ഡോ. നരോത്തം മിശ്ര നേതൃത്വം നൽകും. നഗരവികസമന്ത്രി ഭൂപേന്ദ്രസിംഗും വിദ്യാഭ്യാസവകുപ്പ് മന്ത്രി വിശ്വാസ് സാരംഗും ആരോഗ്യമന്ത്രി പി ആർ ചൗധുരിയും എല്ലാ സഹായവും നൽകും”- അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News