കോഴിക്കോട് ജില്ല കൊവിഡിനെ നേരിടാൻ സജ്ജം; മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട് ജില്ല കൊവിഡിനെ നേരിടാൻ സജ്ജമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വരും ദിവസങ്ങളിൾ കൂടുതൽ കേസുകൾ വരാൻ സാധ്യതയുണ്ട്. ഗവ. ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റും. മെഡിക്കൽ കോളേജിൻ്റെ അമിതഭാരം കുറയ്ക്കാനാണിത്. അതേസമയം കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മകളും മരിച്ചു. കാരപ്പറമ്പ് സ്വദേശി 52 കാരി ഷാഹിദയാണ് ഇന്നലെ രാത്രി മരിച്ചത്. ഇവരുടെ കൊവിഡ് പരിശോധനാ ഫലം ഇന്ന് വരും.

കോഴിക്കോട് ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിലവിലെ സാഹചര്യം വിലയിരുത്തി.

വരും ദിവസങ്ങളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ബേപ്പൂർ കൊയിലാണ്ടി തുടങ്ങിയ തീരദേശ മേഖലയിൽ അതിവ ജാഗ്രത ആവശ്യമാണ്. ജില്ലയിൽ ആകെ10 ക്ലസ്റ്റർ ആണ് ഉള്ളത്. ഗവ. ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റും. മെഡിക്കൽ കോളേജിൻ്റെ അമിതഭാരം കുറയ്ക്കാനാണിതെന്നും മന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങൾ കാണിക്കുന്നവർ അത് മറച്ചു വെക്കരുതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരും. വടകര നഗരസഭയും 14 ഗ്രാമപഞ്ചായത്തുകളും കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. അതേ സമയം വ്യാഴാഴ്ച കൊവിഡ് ബാധിച്ച് മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മകൾ 52 കാരി ഷാഹിദ മരിച്ചു. ഇവർ നിരീക്ഷണത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News