സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലുവാ സ്വദേശി ചെല്ലപ്പന്‍

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു ആലുവാ നാലാം മൈല്‍ സ്വദേശി ചെല്ലപ്പനാണ് (72) മരണപ്പെട്ടത്.

ഇന്നലെ ഇദേദഹം കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കൊച്ചി രാജഗിരി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടുകൂടിയാണ് മരണം.

ഇയാള്‍ക്കൊപ്പമുള്ള ഭാര്യയും മകനും നെഗറ്റീവാണ്. ഗുരുതരമായ രോഗങ്ങളൊന്നുമില്ലാതിരുന്ന ഇയാള്‍ കഴിഞ്ഞ 20ാം തിയ്യതി തെക്കേ വാഴക്കുളം കവലയില്‍ ലാബില്‍ പോയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here