ചന്തകുരങ്ങന്മാർ പട്ടിണിയിലായ സംഭവം; കൈരളി വാർത്തയെ തുടർന്ന് വനംവകുപ്പ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു

ശാസ്താംകോട്ടയിൽ ചന്തകുരങന്മാർ പട്ടിണിയിലാണെന്ന കൈരളി വാർത്തയെ തുടർന്ന് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. വനംവകുപ് ഫ്ലൈയിംങ് സ്ക്വാഡിലെ ഡി.എഫ്.ഒയാണ്,അന്വേഷണത്തിനുത്തരവിട്ടത്.ഫ്ലൈയിംങ് സ്ക്വാഡിലെ റാന്നി റേഞ്ച് ഓഫീസർ ശാസ്താംകോട്ടയിലെത്തി അനേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

ശാസ്താംകോട്ടയിൽ ചന്തകുരങ്ങന്മാർ പട്ടിണിയിലാണെന്ന കൈരളി വാർത്തയെ തുടർന്നാണ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്
വനംവകുപ് ഫ്ലൈയിംങ് സ്ക്വാഡിലെ ഡി.എഫ്.ഒയാണ്,അന്വേഷണത്തിനുത്തരവിട്ടത്.ഫ്ലൈയിംങ് സ്ക്വാഡിലെ റാന്നി റേഞ്ച് ഓഫീസർ ശാസ്താംകോട്ടയിലെത്തി അനേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

ശാസ്താംകോട്ടയിൽ ചന്തകുരങന്മാർ പട്ടിണിയിലാണെന്ന കൈരളി വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വനംവകുപ് ഫ്ലൈയിംങ് സ്ക്വാഡിലെ ഡി.എഫ്.ഒ ബൈജുകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ഫ്ലൈയിംങ് സ്ക്വാഡിലെ റാന്നി റേഞ്ച് ഓഫീസർ മനോജിന്റെ നേതൃത്വത്തിൽ മൂന്നംഗസംഘം ശാസ്താംകോട്ടയിലെത്തി അന്വേഷണം നടത്തിയത്.വാനരപട ഭക്ഷണ ക്ഷാമം മൂലം വീടുകളിലെ കാർഷിക വിളകൾ നശിപ്പിക്കുന്നത് അന്വേഷണ സംഘം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു.

ചന്തയിലെ കുരങന്മാർ അർദ്ധ പട്ടിണിയിലാണെന്നും ജനവാസ കേന്ദ്രങളിലെ കൃഷിയും വിളകളും നശിപ്പിക്കുന്നുവെന്നും കാട്ടി അന്വേഷണ സംഘം ഡി.എഫ്.ഒക്ക് റിപ്പോർട്ട് സമർപ്പിച്ചതായാണ് സൂചന.പ്രശ്നത്തിന് പരിഹാരം കാണുമെന്ന് വനംവകുപ് പുനലൂർ ഫ്ലൈയിംങ് സ്ക്വാഡിലെ ഡി.എഫ്.ഒ ബൈജുകൃഷ്ണൻ കൈരളി ന്യൂസിനോടു പറഞ്ഞു.ശാസ്താംകോട്ട കണ്ടയിനമെന്റ് സോണായതോടെയാണ് മാർക്കറ്റ് അടച്ച് പൂട്ടിയതോടെയാണ് വാനരപട ആഹാരം തേടി കൂട്ടത്തോടെ നാടാകെ ഇറങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News