സിഎജി റിപ്പോർട്ടുകൾ കുറയുന്നു ; കഴി‍ഞ്ഞവര്‍ഷ ശീതകാല സമ്മേളനത്തിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് സമര്‍പ്പിച്ചത് കഴിഞ്ഞ ബജറ്റ്‌ സമ്മേളനത്തിൽ

പാർലമെന്റിൽ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ(സിഎജി) സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ എണ്ണം രണ്ട്‌ വർഷമായി കുറയുന്നു‌.

ഇക്കൊല്ലം ബജറ്റ്‌ സമ്മേളനത്തിൽ സുപ്രധാനമായ ധനകാര്യ കണക്ക്‌ ഓഡിറ്റ്‌‌ റിപ്പോർട്ട്‌ സമർപ്പിച്ചില്ല. കഴി‍ഞ്ഞവര്‍ഷത്തെ ശീതകാല സമ്മേളനത്തിൽ സമർപ്പിക്കേണ്ട പ്രതിരോധ സേവന, കസ്‌റ്റംസ്‌ വകുപ്പ്‌ ഓഡിറ്റ്‌ റിപ്പോർട്ട് സമര്‍പ്പിച്ചത് കഴിഞ്ഞ ബജറ്റ്‌ സമ്മേളനത്തിലാണ്‌.

നോട്ടുനിരോധനം, റാഫേൽ യുദ്ധവിമാന ഇടപാട്‌ എന്നിവയെക്കുറിച്ചുള്ള ഓഡിറ്റ്‌ റിപ്പോർട്ട് വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്‌ വിരമിച്ച സിവിൽ സർവീസ്‌ ഉദ്യോഗസ്ഥർ അടക്കം 60 പ്രമുഖർ 2018ൽ സിഎജിക്ക്‌ കത്തെഴുതി.

2019ലെ തെരഞ്ഞെടുപ്പിനു മുമ്പ്‌ റിപ്പോർട്ട് പുറത്തുവരുന്നത്‌ മനഃപൂർവം വൈകിക്കുകയാണെന്ന്‌ ആരോപണം ഉയർന്നു.

ധനകാര്യകണക്ക്‌ ഓഡിറ്റ്‌ റിപ്പോർട്ട്‌ യഥാസമയം സമർപ്പിക്കാത്തത്‌ കീഴ്‌വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ്‌. ധനകാര്യ കണക്കുകൾ ഓഡിറ്റിനു ലഭ്യമാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയും ഇതിനു കാരണമായി.

ഓഡിറ്റിങ്ങിൽ രാജ്യത്തെ പരമോന്നത ഭരണഘടന സ്ഥാപനം സമയബന്ധിതമായി കടമ നിറവേറ്റാൻ തയ്യാറാകാത്തത്‌ വലിയ വീഴ്‌ചയാണെന്ന ആക്ഷേപം ഉയരുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News