മാംസസംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടിയെന്ന പ്രചാരണം; വിശദമായ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

എറണാകുളം ജില്ലയിലെ തൈക്കുടത്ത് ഒരു മാംസസംസ്‌കരണ സംരംഭം അധികൃതര്‍ അടച്ചുപൂട്ടിയെന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും.

ഇത് മുന്‍കൂര്‍ അനുമതിയില്ലാതെ നിക്ഷേപം തുടങ്ങാന്‍ അനുവദിക്കുന്ന പുതിയ നിയമപ്രകാരം ആരംഭിച്ച ഒരു യൂണിറ്റായതിനാല്‍ തന്നെ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി യുക്തമായ നടപടി സ്വീകരിക്കാന്‍ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വ്യവസായ മന്ത്രി ഇപി ജയരാജന്‍ പ്രതികരിച്ചു.

ഉടന്‍ തന്നെ ആവശ്യമായ തീരുമാനം ഉണ്ടാകും. ആരെങ്കിലും അനാവശ്യ ഇടപെടല്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകും. സംരംഭകര്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കുകയാണ് ഈ ഗവണ്‍മെന്റിന്റെ ലക്ഷ്യം.

നിക്ഷേപ നടപടികള്‍ ലളിതവും അതിവേഗവുമാക്കിയത് അതിന്റെ ഭാഗമാണ്. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ വ്യവസായ ഭദ്രത പാക്കേജ് ഉള്‍പ്പെടെ പ്രഖ്യാപിച്ചു. സംരംഭകര്‍ക്ക് എന്ത് പരാതി ഉണ്ടെങ്കിലും നേരിട്ട് സമീപിക്കാം. എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News