വയനാടിന്റെ വാനമ്പാടി സിനിമയിലേക്ക്; പാട്ടുപാടാന്‍ വിളിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്; ആദിവാസി ഊരില്‍ നിന്ന് പാടിപ്പറന്ന് രേണുക; മിഥുന്‍ പങ്കുവെച്ച പാട്ടുകള്‍

രേണുക സ്വപ്നം കണ്ട പാട്ടുകാലം വരവായ്.മാനന്തവാടി കോണ് വെന്‍റ് കുന്ന് ആദിവാസി കോളനിയിലെ ചെറിയ വീട്ടിൽ നിന്ന് പാടിയുയരുകയാണ് ഈ മിടുക്കി. സംഗീതം പഠിക്കാനൊന്നുമായിട്ടില്ല രേണുകക്ക് എന്നാൽ ആച്ഛൻ മണിയൻ പഠിപ്പിച്ച താളങ്ങളിലൂടെ അ‍വൾ വളർന്നു.

വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിയ ഈ പാട്ടുകാരി കുട്ടിയെ പരിചയപ്പെടുത്തിയത് ജോർജ്ജ് കോര എന്ന സംഗീത സംവിധായകനാണ്. ഫേസ്ബുക്കിൽ ആയിരങ്ങൾ കണ്ട പാട്ടുകൾക്ക് നിരവധി പ്രശംസകളുമെത്തി. മാനന്തവാടി എംഎൽഎ, ഒ ആർ കേളു വീട്ടിലെത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാനന്തവാടി ഹയർസെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് രേണുക. പാട്ട് കേട്ട മിഥുൻ ക‍ഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തന്‍റെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തിരിക്കുന്നത്. എ വില്ലേജ് സൂപ്പർ സ്റ്റാർ എന്നാണ് കുറിപ്പിൽ രേണുകയെ മിഥുൻ വിശേഷിപ്പിച്ചിരിക്കുന്നത്.

രേണുകയുടെ പാട്ടിന്‍റെ വീഡിയോയും മിഥുൻ പങ്കുവെച്ചിട്ടുണ്ട്.മലയാളം രണ്ടാം ഭാഷ മാത്രമാണ് രേണുകക്ക്. കൂടുതൽ അ‍വസരങ്ങൾ പ്രതീക്ഷിക്കുകയാണ് മിഥുന്‍റെ പരിചയപ്പെടുത്തലിലൂടെ കൂടുതൽ ഇടങ്ങളിലേക്കെത്തിയ ഈ വാനമ്പാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News