പുതുച്ചേരിയില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് കൊവിഡ്; എംഎല്‍എ നാലുദിവസമായി സമ്മേളനത്തില്‍

പുതുച്ചേരി: പുതുച്ചേരിയില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

കതിര്‍ഗ്രാമം മണ്ഡലത്തില്‍ നിന്നുള്ള എന്‍ആര്‍ കോണ്‍ഗ്രസിലെ എന്‍എസ് ജയബാലിനാണ് കോവിഡ് ബാധിച്ചത്. നാലുദിവസവും നിയമസഭ സമ്മേളനത്തില്‍ എംഎല്‍എയുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സ്രവപരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. നിയമസഭ ഹാള്‍ അടച്ച് അണുവിമുക്തമാക്കി. ശനിയാഴ്ച രാവിലെ 10ന് തുടങ്ങേണ്ട നിയമസഭ സമ്മേളനം 12.30 ന് ആരംഭിക്കുന്നതിനായി മാറ്റി.

നിയമസഭക്ക് മുന്നിലെ മരചുവട്ടില്‍ പന്തല്‍കെട്ടിയാവും സമ്മേളനം. മുഖ്യമന്ത്രി വി നാരായണസ്വാമിയും സ്പീക്കറും രാവിലെ സ്ഥലം പരിശോധിച്ചു. സമ്പര്‍ക്കമുണ്ടായ മുഖ്യമന്ത്രിയടക്കം മുഴുവന്‍ എംഎല്‍എമാരും നിയമസഭ ജീവനക്കാരും ക്വാറന്റൈനില്‍ പോകേണ്ടിവരും.

നേരത്തെ നിയമസഭ മന്ദിരത്തിലെ പൂവില്‍പനക്കാരനും സെക്രട്ടറിയറ്റിലെ രണ്ട് ജീവനക്കാര്‍ക്കും കോവിഡ്സ്ഥിരീകരിച്ചിരുന്നു. അതിതീവ്രമായ കോവിഡ് വ്യാപനമാണ് പുതുച്ചേരിയില്‍. 2513 പേര്‍ക്ക് കോവിഡും 35 മരണവുമാണ് വെള്ളിയാഴ്ചവരെ പുതുച്ചേരിയില്‍റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here