തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ കൊവിഡ് പരിശോധനക്ക് വിധേയനായത്.

ഏഴ് കൗണ്‍സിലര്‍മാര്‍ക്കും ഒരു കോര്‍പ്പറേഷന്‍ ജീവനക്കാരിക്കും രോഗം ബാധിച്ചിരുന്നു. ഇന്ന് തിരുവനന്തപുരം ജില്ലയിലെ 229 പേര്‍ രോഗമുക്തി നേടി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News