”നാടിന്റെ ഹൃദയമിടിപ്പായി മാറാന്‍ സഖാവിന് സാധിക്കും, മലയാളികളൊന്നാകെ കൂടെയുണ്ട്”; ക്വാറന്റൈനില്‍ കഴിയവെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാനെത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ അഭിനന്ദിച്ച് കോടിയേരി

തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയവെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ ഓടിയെത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ അഭിനന്ദിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കാസര്‍കോട് പാണത്തൂര്‍ വട്ടക്കയത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ ജിനില്‍ മാത്യുവിന്റെ മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം മാനവീകത ഉയര്‍ത്തിപ്പിടിക്കുന്ന ഓരോ മനുഷ്യനും അഭിമാനിക്കാന്‍ വകയുള്ളതാണെന്ന് കോടിയേരി പറഞ്ഞു.

കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്ന ജിനിലിന് പൂര്‍ണ ആരോഗ്യത്തോടെ നാടിന്റെ ഹൃദയമിടിപ്പായി മാറാന്‍ സാധിക്കും. മലയാളികളൊന്നാകെ സഖാവ് ജിനിലിന്റെ കൂടെയുണ്ടെന്നും കോടിയേരി പറഞ്ഞു.

കോടിയേരിയുടെ വാക്കുകള്‍:

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലയിലെ പാണത്തൂര്‍ വട്ടക്കയത്ത് പാമ്പ് കടിയേറ്റ, കോവിഡ് ബാധിതനായ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജിനില്‍ മാത്യുവിന് ഹൃദയാഭിവാദ്യങ്ങള്‍.

സഖാവിന്റെ മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം മാനവീകത ഉയര്‍ത്തിപ്പിടിക്കുന്ന ഓരോ മനുഷ്യനും അഭിമാനിക്കാന്‍ വകയുള്ളതാണ്.

ബീഹാറില്‍ നിന്നെത്തിയ അധ്യാപക ദമ്പതികളും കുഞ്ഞും ക്വാറന്റയിനിലായതിനാലും കോവിഡ് ബാധിതരാണെന്ന് സംശയമുള്ളതിനാലും പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ പലരും മടിച്ചു നിന്ന വേളയിലാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി സഖാവ് ജിനില്‍ ഓടിയെത്തിയത്.

കുഞ്ഞിനെ കടിച്ച അണലിയെ തല്ലിക്കൊന്ന് കവറിലാക്കിയെടുത്ത്, കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോടടുക്കി ആംബുലന്‍സ് ഡ്രൈവറായ സുഹൃത്ത് ബിനുവിന്റെ സഹായത്തോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും കുതിച്ച സഖാവ്, വിലപ്പെട്ട ഒരു ജീവനാണ് സംരക്ഷിച്ചത്. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നു.

സഖാവ് ജിനില്‍ മാത്യു ഇപ്പോള്‍ ക്വാറന്റയിനിലാണുള്ളത്. പൂര്‍ണ ആരോഗ്യത്തോടെ, നാടിന്റെ ഹൃദയമിടിപ്പായി മാറാന്‍ സഖാവിന് സാധിക്കും. മലയാളികളൊന്നാകെ സഖാവിന്റെ കൂടെയുണ്ട്.

അഭിവാദ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News