പ്രതിസന്ധി, ആശങ്ക: ബംഗളൂരുവില്‍ കൊവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല

ബംഗളൂരു: കൊവിഡ് രൂക്ഷമായ ബംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കായി ആരോഗ്യവകുപ്പും പൊലീസും തെരച്ചില്‍ തുടരുകയാണ്.

നഗരത്തിലെ ആകെ കൊവിഡ് രോഗികളുടെ ഏഴ് ശതമാനം വരും കാണാതായിരിക്കുന്നവരുടെ എണ്ണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്രവ പരിശോധനയ്ക്ക് എത്തിയപ്പോള്‍ തെറ്റായ മൊബൈല്‍ നമ്പറും വിലാസവുമാണ് ഇവര്‍ നല്‍കിയത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ടോയെന്നും വ്യക്തമല്ല.

ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ സ്രവ പരിശോധനയ്ക്ക് എത്തുന്നവരുടെ സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യപ്പെടാനും മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ച് ഉറപ്പുവരുത്താനും അധികൃതര്‍ തീരുമാനിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് കേസുകളില്‍ വന്‍വര്‍ധനവാണ് നഗരത്തിലുണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News