ഷംനാ കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ മുറിയില്‍ പൂട്ടിയിട്ടതും ഇവര്‍

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശികളായ ജാഫര്‍ സാദിഖ് (27), നജീബ് രാജ (27) എന്നിവരാണ് അറസ്റ്റിലായത്.

മുഖ്യപ്രതികളായ ഷെരീഫ്, റഫീഖ് എന്നിവര്‍ക്ക് വാഹനങ്ങള്‍, വീട് എന്നിവ ഉള്‍പ്പെടെ സഹായങ്ങള്‍ ചെയ്തു കൊടുത്തത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. ഷെരീഫിന് സ്വര്‍ണമേഖലയില്‍ ബിസിനസുണ്ടെന്ന് ഷംന കാസിമിനെ ധരിപ്പിച്ചത് ജാഫര്‍ സാദിഖാണെന്ന് പൊലീസ് അറിയിച്ചു.

ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 12 ആയി.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ പാലക്കാട്ട് മുറിയില്‍ പൂട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്. നജീബ്, രാജ കണ്ണന്‍ എന്ന പേരിലും ജാഫര്‍, സാദിഖ് ഋഷി എന്ന പേരിലുമാണ് യുവതികളെ പരിചയപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News