മലവെള്ള പാച്ചിലിനിടെ, നദിയുടെ നടുവില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ പെണ്‍കുട്ടികള്‍; പിന്നീട് സംഭവിച്ചത് വീഡിയോയില്‍

മധ്യപ്രദേശ്: മധ്യപ്രദേശില്‍ മലവെള്ള പാച്ചിലിനിടെ, നദിയുടെ നടുവില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടികള്‍ കുടുങ്ങി.

ഭോപ്പാലില്‍ നിന്ന് 273 കിലോമീറ്റര്‍ അകലെയുള്ള ചിന്ദ്‌വാരയിലെ പെഞ്ച് നദിയിലാണ് രണ്ട് പെണ്‍കുട്ടികള്‍ ഫോട്ടോ എടുക്കാന്‍ ഇറങ്ങിയത്.

നദി മധ്യത്തിലെ കല്ലില്‍ കയറി നിന്നാണ് ഇവര്‍ സെല്‍ഫിയെടുത്തത്. സെല്‍ഫിയെടുക്കുമ്പോള്‍ മലവെള്ളം ഇറങ്ങുകയും നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തു.

ഇതോടെ, പെണ്‍കുട്ടികള്‍ പുഴയുടെ നടുവില്‍ കുടുങ്ങി. തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here