പ്രളയകാലത്തെ ഓർമ്മപ്പെടുത്തി കൊല്ലം ജില്ലയിൽ അവശ്യ സാധനങ്ങൾ ശേഖരിക്കാൻ സെന്റർ; പുസ്തകങളും ബെഡ്ഷീറ്റും മറ്റവശ്യസാധനങളും കൈമാറി ഡിവൈഎഫ്ഐ

പ്രളയകാലത്തെ ഓർമ്മപ്പെടുത്തി കൊല്ലം ജില്ലയിൽ അവശ്യ സാധനങൾ ശേഖരിക്കാൻ സെന്റർ തുറന്നു. കൊവിഡ് രോഗികൾക്കായി ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി പുസ്തകങളും ബെഡ്ഷീറ്റും മറ്റവശ്യസാധനങളും കൈമാറി.

കോവിഡ്‌ രോഗികളുടെ മാനസിക സംഘർഷം ഒഴിവാക്കാൻ വായനയുടെ വാതിൽതുറക്കുകയായിരുന്നു ഡിവൈഎഫ്‌ഐ.ജില്ലയിലെ കോവിഡ്‌ ചികിത്സാ കേന്ദ്രങളിലേക്ക് ഡിവൈഎഫ്ഐ സമാഹരിച്ച പുസ്തകങ്ങളും ബെഡ്ഷീറ്റുകളും ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു കലക്ടർ ബി അബ്‌ദുല്‍ നാസറിന്‌ കൈമാറി.

കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 82 ലക്ഷം രൂപ കൈമാറിയെന്ന് അരുൺബാബു പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ സുധീർ, കൊല്ലം ബ്ലോക്ക് സെക്രട്ടറി നാസിമുദീൻ, പ്രസിഡന്റ്‌ മനോജ്ദാസ്, ബ്ലോക്ക് കമ്മിറ്റി അംഗം സുദേവ് കരുമാലിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News