ജലജീവൻ മിഷൻ പദ്ധതിക്ക് പൂർണ പിന്തുണ നൽകി വാട്ടർ അതോറിറ്റി ജീവനക്കാർ

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക് പൂർണ പിന്തുണ നൽകി വാട്ടർ അതോറിറ്റി ജീവനക്കാർ.കോവിഡ്കാലത്തും പദ്ധതി നടപ്പാക്കാൻ എല്ലാ ഇടപെടലും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ജീനക്കാർ ഉറപ്പ് നൽകി.ഈ വർഷം 21 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളകണക്ഷൻ നൽകുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ.

സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും ഈ വർഷം പൈപ്പിലൂടെ ഗുണനിലവാരമുള്ള കുടിവെള്ളം എത്തിക്കാൻ നടപ്പാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ.കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.ഈ പദ്ധതി നടപ്പിലാക്കുന്നതിന് എല്ലാ പിന്തുണയും നൽകാനാണ് വാട്ടർ അദോറിട്ടി ജീവനക്കാരുടെ തീരുമാനം.

പഞ്ചായത്ത്തലത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ലൈഫ് മിഷൻ മാതൃകയിൽ എം എൽ എ ഫണ്ട് പദ്ധതിക്കായി ചെലവ‍ഴിക്കും.പദ്ധതി നടപ്പിലാക്കാൻ 332 പഞ്ചായത്ത് ഭരണ സമിതികൾ തീരുമാനിച്ചിട്ടുണ്ട്.ജല ജീവൻ മിഷൻ പൂർത്തീകരിക്കുന്നതോടെ ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്നം പൂർണമായും പരിഹരിക്കാനാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News