മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഒരുക്കിയ ആദ്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഒരുക്കിയ ആദ്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തി.ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുമാണ് വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്.വിസ കാലാവധി ക‍ഴിഞ്ഞതിനെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ ആരാധകരെ മമ്മൂട്ടി തന്‍റെ സന്തോഷം അറിയിച്ചു.

വിദേശത്ത് കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് മെഗാതാരത്തിന്‍റെ ആരാധകര്‍ സഹായവുമായി എത്തിയത്.വിസ കാലാവധി ക‍ഴിഞ്ഞ് ഓസ്ട്രേലിയയുടെ വി‍വിധ ഭാഗങ്ങളില്‍ ക‍ഴിയുകയായിരുന്ന 22 പേര്‍ക്ക് മമ്മൂട്ടി ഫാന്‍സിന്‍റെ നേതൃത്വത്തില്‍ സൗജന്യയാത്ര ഒരുക്കുകയായിരുന്നു.

മമ്മൂട്ടി ഫാന്‍സ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്‍റര്‍നാഷണല്‍ ഓസ്ട്രേലിയ ഘടകത്തിനൊപ്പം ഫ്ലൈ വേള്‍ഡ് മൈഗ്രേഷനും സില്‍ക്ക് എയര്‍വേയ്സും കൈകോര്‍ത്തതോടെ പെര്‍ത്തില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനത്തിന് വ‍ഴിയൊരുങ്ങുകയായിരുന്നു.മമ്മൂട്ടി ഫാന്‍സ് ഓസ്ട്രേലിയ ഘടകം ജനറല്‍ സെക്രട്ടറി ബിനോയ് പോള്‍ പെര്‍ത്തില്‍ ഫ്ലാഗ് ഓഫ് നിര്‍വ്വിഹിച്ചു.

താരത്തിന്‍റെ ആരാധകര്‍ സൗജന്യയാത്രയൊരുക്കിയതില്‍, യാത്രക്കാര്‍ നന്ദിയറിയിച്ചു. ആരാധകരുടെ ഉദ്യമത്തിന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ആശംസ നേര്‍ന്നിരുന്നു.വിസ പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫ്ലൈവേള്‍ഡ് മൈഗ്രേഷനുമായി ചേര്‍ന്ന് സൗജന്യകൗണ്‍സിലിംഗ് ഏര്‍പ്പെടുത്തിയതായി മമ്മൂട്ടി ഫാന്‍സ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്‍റര്‍ നാഷണല്‍ പ്രസിഡന്‍റ് റോബര്‍ട്ട് കുര്യാക്കോസ് ഓസ്ട്രേലിയയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News