സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി. കാസർഗോഡ് ജില്ലയിലും മലപ്പുറം ജില്ലയിലുമായാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ (70) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രോഗം ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗം ബാധ സംബന്ധിച്ച് ഉറവിടം വ്യക്തമല്ല.

മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ (71) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News