തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ആൾ മരിച്ചു; മരിച്ചത് ഇരിങ്ങാലക്കുട സ്വദേശി

തൃശൂരിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ആൾ മരിച്ചു.ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പള്ളൻ ആണ് മരിച്ചത്.71 വയസ്സായിരുന്നു.
ജൂലൈ 18 നാണ് കോവിഡ് ബാധിച്ച് ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ് മരണം. ഇരിങ്ങാലക്കുട KSE ൽ ഉണ്ടായ സമ്പർക്കത്തിലൂടെയാണ് വർഗീസിനും കോവിഡ് ബാധിച്ചത്.

ഇരിങ്ങാലക്കുട KSE കാലിത്തീറ്റ കമ്പനിയിലെ ജീവനക്കാരനായ മകനിൽ നിന്നുള്ള സമ്പർക്കത്തിലൂടെയാണ് വർഗീസ് കോവിഡ് പോസിറ്റീവ് ആയത്.ഇദ്ദേഹത്തിന്റെ ഭാര്യയും മകനും കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുകയാണ്.KPCC മുൻ ജനറൽ സെക്രട്ടറിയും ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർമാനുമായ എം.പി ജാക്സൻ ചെയർമാനായ KSE കമ്പനിയിൽ നിന്നുള്ള സമ്പർക്കത്തിലൂടെ 50 ഓളം പേർക്കാണ് ഇരിങ്ങാലക്കുട മേഖലയിൽ കോവിഡ് പോസിറ്റീവ് ആയത്.

കെ എസ് കാലി തീറ്റ കമ്പനിയുടെ കോവിഡ് ജാഗ്രതാ നിർദ്ദേശങ്ങളോടുള്ള വെല്ലുവിളിയാണ് പ്രദേശത്ത് വലിയ രീതിയിൽ കോവിഡ് രോഗികളിൽ വർധനവ് ഉണ്ടാക്കിയത്.കോവിഡ് പരിശോധന ഫലം വരുന്നതിന് മുൻപ് ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് എത്തിച്ചും ലോക്ഡൗൺ കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചുമാണ് KSE കമ്പനി പ്രവർത്തിച്ചിരുന്നത്.

തുടർന്ന് പ്രദേശത്ത് കോവിഡ് സമ്പർക്ക സാധ്യത ഉയർന്നതോടെ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും നേരത്തെ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.കോവിഡ് വ്യാപനം തടയുന്നതിൽ ഇരിങ്ങാലക്കുട നഗരസഭ ഭരണ സമിതിയും പൂർണ്ണ പരാജയം ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here