സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് എന്‍ഐഎ കോടതിയിൽ അപേക്ഷ നൽകും

സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയെ കസ്റ്റഡിയിൽ ആ‍വശ്യപെട്ട് പൊലീസ് എൻ ഐ എ കോടതിയിൽ അപേക്ഷ സമർപ്പിക്കും.കന്‍റോണ്‍മെന്‍റ് പൊലീസ് നാളെയാണ് അപേക്ഷ നൽകുന്നത്.വ്യാജ രേഖ നിർമ്മിച്ച് ജോലി സമ്പാതിച്ചതിന് കേരളാ സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡ് എം ഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കന്‍റോണ്‍മെന്‍റ് പൊലീസ് സ്വപ്നക്കെതിരെ കേസെടുത്തിരുന്നു.

വ്യാജരേഖ ചമച്ചാണ് കേരളാ സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡിൽ കണ്‍സൾട്ടന്‍റായി സ്വപ്ന ജോലി നേടിയതെന്ന്കാട്ടി എം ഡി ഡോ.ജയശങ്കർപ്രസാദ് കന്‍റോണ്‍മെന്‍റ് പൊലീസിൽ പരാതി നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജ രേഖ ചമച്ച് ജോലി നേടി പണം സമ്പാതിച്ചതിന് പൊലീസ് കേസെടുത്തു.ജാമ്യമില്ലാ വകുപ്പുകളായ 465,468,471,406,420,34 IPC വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

തുടർന്നുള്ള ചോദ്യം ചെയ്യലിന് വേണ്ടിയാണ് പൊലീസ് സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങുന്നത്.നാളെ കൊച്ചി എൻ ഐ എ കോടതിയിൽ കസ്റ്റടി അപേക്ഷ സമർപ്പിക്കും.കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമെ വ്യാജസർട്ടിഫിക്കറ്റുകൾ നിർമ്മിച്ചതെങ്ങനെ എന്നുള്ളതിന് വ്കതമായ വിവരം ലഭിക്കു.

ഐ ടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡ് എം ഡി ഡോ.ജയശങ്കർപ്രസാദിന്‍റെ പരാതിയിൽ സ്വപ്ന ഒന്നാംപ്രതിയും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേ‍ഴ്സ് രണ്ടും വിഷൻ ടെക്നോളജീസ് മൂന്നും പ്രതികളാണ്.അതേസമംയ ശിവസങ്കറിനെ വീണ്ടും എന ഐ എ ചേദ്യം ചെയ്യും.നാളെ െകാച്ചിയിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുക.കെച്ചിയിലെ എൻ ഐ എ ഒാഫീസിലെത്താൻ ശിവശങ്കറിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു.

എൻ ഐ എ സംഘം നേരത്തെ അഞ്ച് മണിക്കൂർ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.തുടർന്ന് കൂടുതൽ ചോദ്യചെയ്യുന്നതിന് വേണ്ടിയാണ് കൊച്ചിയിലേക്ക് വിലിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here