കൊവിഡ് നിരീക്ഷണത്തിലായിരുന്ന മുൻ സൈനികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ഷൊർണ്ണൂരിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മുൻ സൈനികനുമായ സി ആർ ജിത്തു കുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കൊവിഡ് മഹാമാരിയെ ഭയന്ന് ജീവിക്കുകയാണെന്നും ഒറ്റപ്പെടൽ നേരിട്ടകയാണെന്നുമെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

മുൻ സൈനികനും ബാങ്ക് സുരക്ഷാ ജീവനക്കാരനുമായ ജിത്തു കുമാറിനെ പരുത്തി പ്രയിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവിടെ നിന്ന് കൊവിഡിൻ്റെ പേരിൽ കടുത്ത മാനസിക സമ്മർദ്ധം അനുഭവിച്ചിരുന്നതായി സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. മഹാമാരി ഉറക്കം കളഞ്ഞിട്ട് മാസങ്ങളായി. ചെറിയ കാര്യത്തിന് ടെൻഷനടിക്കുന്ന എനിക്ക് ഇനിയും മഹാമാരിയെ ഭയന്ന് ജീവിക്കാൻ വയ്യ.

ബാങ്കിലെത്തുന്ന ഇടപാടുകാർ ദേഷ്യത്തോടെയും വെറുപ്പോടെയുമാണ് കാണുന്നത്. ആരോടും സംസാരിക്കാനോ കൂട്ടം കൂടാനോ പറ്റുന്നില്ല. കൊവിഡ് പിടിപെടുമോയെന്ന ഭയമുണ്ട്. തുടങ്ങിയ കാര്യങ്ങളാണ് കുറിപ്പിലുള്ളത്.
രാവിലെയാണ് ജിത്തു കുമാറിനെ വീട്ടിൽ നിന്ന് കാണാതായത്.

തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് കിലോമീറ്റർ അകലെയുള്ള ഭാര്യവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവിടെ ആൾ താമസമുണ്ടായിരുന്നില്ല. ഷൊർണ്ണൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here