രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക്. രാജ്യത്ത് കൂടുതൽ മേഖലകളിലേയ്ക്കും ജനങ്ങളിലേക്കും വ്യാപിച്ചു കോവിഡ് മഹാമാരി. തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിന് അടുത്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെ മാത്രം 705 പേർ മരിച്ചു. അതേ സമയം ഓസ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ നടത്താൻ അനുമതി തേടി.

ഹൈദരാബാദ് കേന്ദ്രമായ ഭാരത്ബയോ ടെക് വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തിന്റെ ഭാഗമായി കൂടുതൽ സംസ്ഥാനങ്ങളിലേയ്ക്ക് പരീക്ഷണം വ്യാപിപ്പിച്ചു തുടങ്ങി.ഇതിന് പിന്നാലെയാണ് ഓക്സ്‌ഫോർഡ് സർവകലാശാല ഇന്ത്യയിൽ പരീക്ഷണത്തിന് അനുമതി തേടി ഡ്രഗ് കണ്ട്രോൾ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകിയിത് .

ഓക്സ്ഫോർഡ് വികസിപ്പിച്ച “കോവിഡ്ശിൽഡ് ” എന്ന വാക്സിന്റെ ആദ്യ ഘട്ട മനുഷ്യരിലെ പരീക്ഷണം വിജയകരമായി ലണ്ടനിൽ പൂർത്തിയാക്കിയിരുന്നു. രണ്ടും മൂന്നും ഘട്ട പരീക്ഷണം 18 രാജ്യങ്ങളിൽ നടത്താനാണ് ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ മരുന്ന് നിർമാതാക്കളായ സിറം ഗ്രൂപ്പ്‌ വഴിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. നിലവിൽ ലോകത്ത് വേഗത്തിൽ പരീക്ഷണം നടക്കുന്ന കോവിഡ് വാക്സിനാണ് ഓക്‌സ്‌ഫോർഡ് സർവകലാശാലയുടേത്.

അതേ സമയം രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13, 85522 ആയി. തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിന് അടുത്ത് 48, 661ലെത്തി. 705 പേർ മരിച്ചു. ഇതോടെ ആകെ മരണ ബാധിതർ 32, 063. മഹാരാഷ്ട്ര കഴിഞ്ഞാൽ ആന്ധ്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ. 7813 പേരിൽ ഇന്നലെ രോഗം കണ്ടെത്തി.

തമിഴ് നാട്ടിൽ 6988 പേരിൽ രോഗം വ്യാപിച്ചതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. അതേ സമയം ചികിത്സയിൽ തുടരുന്നവരുടെ എണ്ണത്തിൽ കർണാടക, തമിഴ് നാടിനെ മറി കടന്നു. 55, 388 പേരാണ് കർണാടകയിൽ കോവിഡിന് ചികിത്സയിൽ കഴിയുന്നത്. തമിഴ് നാട്ടിൽ 52, 273 പേർ ആശുപത്രിയിൽ കഴിയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here