പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചു പിടിക്കാൻ മോദി സർക്കാർ തടസം നിന്നെന്ന് റിസർവ് ബാങ്ക് മുൻ ഗവർണ്ണർ ഉർജിത് പട്ടേൽ. പാപ്പർ ചട്ടങ്ങളിൽ മോദി സർക്കാർ കൊണ്ട് വന്ന നിയമഭേദഗതികൾ എല്ലാം വായ്പ തിരിച്ചടവ് മുടക്കിയവർക്ക് ഗുണകരമായി . ഉർജിത് പട്ടേലിന്റെ പുതിയ പുസ്തകത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇരട്ടമുഖം വെളിപ്പെടുത്തുന്നത്. പൊതു മേഖല ബാങ്കുകളിലെ ഡയറക്ടർ ബോർഡ് സ്ഥാനങ്ങൾ രാഷ്ട്രീയ പാർട്ടികൾക്കായി വിഭജിക്കപ്പെട്ടെന്നും പട്ടേൽ വിമർശിക്കുന്നു.
ഓവർഡ്രാഫ്ട് : സേവിങ് ദ ഇന്ത്യൻ സേവർ എന്ന പുതിയ പുസ്തകത്തിലാണ് ഉർജിത് പട്ടേൽ നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക ഇരട്ടതാപ്പ് തുറന്ന് കാട്ടുന്നത്. രാജ്യത്തെ സാമ്പത്തിക നിലനിൽപ്പ് തന്നെ അപകടത്തിലാക്കി ബാങ്കുകളിൽ കിട്ടാക്കടം പെരുകിയപ്പോൾ തന്നെ റിസേർവ് ബാങ്ക് നടപടികൾ എടുത്തു. 2014 മുതൽ കടം തിരിച്ചു പിടിക്കാൻ കടുത്ത നടപടികളിലേക്ക് കടന്നു. വായ്പ തിരിച്ചടവ് മുടക്കിയ വൻകിടക്കാരെ തിരഞ്ഞു പിടിച്ചു. റിസർവ് ബാങ്കിന്റെ ഈ നീക്കത്തിൽ കേന്ദ്ര പിന്തുണ ലഭിച്ചില്ലന്ന സൂചന ഉർജിത് പട്ടേൽ നൽകുന്നു.
പിന്തുണ ലഭില്ലെന്ന് മാത്രമല്ല പാപ്പർ ചട്ടങ്ങളിൽ ഭേദഗതി കൊണ്ട് വന്ന് കേന്ദ്ര സർക്കാർ റിസർവ് ബാങ്കിന്റെ നീക്കങ്ങളെ അട്ടിമറിച്ചു. 2018ൽ റിസേർവ് ബാങ്ക് കൊണ്ട് വന്ന പ്രതേക വിജ്ഞാപനത്തിലൂടെ വായ്പ തിരിച്ചടവ് മുടക്കിയവർക്ക് എതിരെ ബാങ്കുകൾക്ക് നടപടി എടുക്കേണ്ടി വന്നു. ഇതിനെതിരെ വായ്പ എടുത്ത വൻ വ്യവസായികൾ കോടതിയെ സമീപിച്ചു.
കോടതിയിലും റിസർവ് ബാങ്കിനെതിരെ നീക്കം ഉണ്ടായി. കേസിൽ റിസർവ് ബാങ്കിന് വേണ്ടി ഹാജരാകേണ്ട അഭിഭാഷകർ കേസ് വാദത്തിന് എടുക്കേണ്ട തൊട്ട് തലേന്ന് പിന്മാറി.
ഇത് തുടർ സംഭവമായി എന്ന് ഉർജിത് പട്ടേൽ പുസ്തകത്തിൽ പറയുന്നു. അവസാനം വിജ്ഞാപനം കോടതി റദ ചെയുന്ന അവസ്ഥ ഉണ്ടായി. അതിന് ശേഷമുണ്ടായ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ഗവർണ്ണർ സ്ഥാനം രാജി വച്ചത് എന്നും പട്ടേൽ വ്യക്തമാക്കി. പൊതു മേഖല ബാങ്കുകളിലെ ഡയറക്ടർ ബോർഡ് സ്ഥാനങ്ങൾ രാഷ്ട്രീയ പാർട്ടികൾക്കായി വിഭജിക്കപ്പെട്ടെന്നും പട്ടേൽ വിമർശിക്കുന്നു.2018 ലാണ് ഉർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണ്ണർ സ്ഥാനം ഒഴിഞ്ഞത്.

Get real time update about this post categories directly on your device, subscribe now.